മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു

അന്നമ്മനട സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളോടെ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രേഖകളെയല്ലാം ഡിജിറ്റലാക്കുന്ന നടപടികളും പുരോഗമിക്കുന്നു. കാര്യനിര്‍വ്വഹണം കൂടുതല്‍ ഡിജിറ്റലാവുമ്പോള്‍ തൊഴില്‍ രഹിതരാവുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സേവനങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസ് നിര്‍മ്മാണത്തിന് സൗജന്യമായി പത്ത് സെന്റ് സ്ഥലം നല്‍കിയ മാര്‍ട്ടില്‍ പൊഴേലിപറമ്പിലിനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ അസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രജിസ്‌ട്രേഷന്‍ ജോയിന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.കെ. സാജന്‍കുമാര്‍, രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒ.എ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. വിനോദ്, പ്രിന്‍സി ഫ്രാന്‍സിസ്, സാജന്‍ കൊടിയന്‍, ബിന്ദു ബാബു, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശോഭന ഗോകുല്‍നാഥ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.