ആഗസ്റ്റില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്റി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov. in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസടച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്റി പോര്‍ട്ടലിലും ലഭ്യമാണ്. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് പ്രിന്‍സിപ്പല്‍മാര്‍ അപ് ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണ്ണയ ഫീസ് പേപ്പര്‍ ഒന്നിന് 500 രൂപയാണ്. സൂക്ഷ്മപരിശോധനക്ക് പേപ്പര്‍ ഒന്നിന് 100 രൂപയും ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപയുമാണ് ഫീസ്. ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ എട്ട്. പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ നവംബര്‍ 12ന് അപ്‌ലോഡ് ചെയ്യണം.
