2019 മാര്‍ച്ചില്‍ നടക്കുന്ന ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ 2019 മാര്‍ച്ച് 13 ന് തുടങ്ങും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 7 മുതല്‍ 19 വരെയും പിഴയോടുകൂടി നവംബര്‍ 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. അപേക്ഷാഫോറത്തിന്റെ മാതൃക, ഫീസ്, ടൈംടേബിള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
