കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 12, 13, 14 തിയതികളില്‍ രാവിലെ ആറ് മുതല്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് സമീപം ഭട്ട് റോഡ് ജംഗ്ഷനില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് കിലോമീറ്റര്‍ ദൂരം നിര്‍ദ്ദിഷ്ട സമയത്തിനകം (പുരുഷന്‍മാര്‍ക്ക് 13 മിനിറ്റും സ്ത്രീകള്‍ക്ക് 15 മിനിറ്റും) ഓടി തീര്‍ക്കണം. ഓട്ടത്തിനിടയില്‍ നടന്നാല്‍ അയോഗ്യരാക്കും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മേല്‍പറഞ്ഞ തിയതിയിലും സമയത്തും സ്ഥലത്തും കൃത്യസമയത്ത് ഹാജരാകണം.
