കേരള മീഡിയ അക്കാദമി, ഐ& പി.ആർ. ഡി യുടെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേരള മീഡിയ കോൺക്ലേവ്- 24’ ഇന്റർനാഷണൽ ജേർണലിസം ഫെസ്റ്റിവൽ മാർച്ച്‌ 2, 3, 4 തീയതികളിൽ കാക്കനാട് കേരള മീഡിയ അക്കാദമി ക്യാമ്പസ്സിൽ നടക്കും. ‘മീഡിയ കോൺക്ലേവ്’ മാർച്ച്‌ 2 ന് വൈകീട്ട് 5 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള മീഡിയ അക്കാദമിയുടെ 2023-ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ് വയേൽ അൽ ദഹ്ദൂഹ് ,  വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ കാശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൺ സ്പെഷ്യൽ അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും.

മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ സ്വാഗതം പറയുന്ന ചടങ്ങിൽ ചെയർമാൻ ആർ. എസ് ബാബു അധ്യക്ഷത വഹിക്കും. ബഹു. വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തും. അക്കാദമി മുൻ ചെയർമാൻ ശ്രീ.തോമസ് ജേക്കബ് ജൂറി റിപ്പോർട്ട്‌ അവതരിപ്പിക്കും. അവാർഡിനർഹരായ സന ഇർഷാദ് മട്ടു, ആർ രാജഗോപാൽ എന്നിവരും കേരളത്തിൻ്റെ ദില്ലിയിലെ പ്രത്യേക സർക്കാർ പ്രതിനിധിയും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ പ്രൊഫ കെ.വി തോമസ്, ബഹു. എം എൽ എ ഉമ തോമസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് സെക്രട്ടറി മിനി ആന്റണി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ടി. വി സുഭാഷ്, കെയുഡബ്ലിയുജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബു, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് ബേബി മാത്യു സോമതീരം, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് എം എന്നിവർ ചടങ്ങിൽ സംസാരിക്കും.
 *മലയാള പത്രപ്രവർത്തനത്തിന്റെ 175 വർഷം.* 
കേരള മീഡിയ കോൺക്ലേവ്  2,3,4 തീയതികളിൽ നടക്കുന്ന ഇൻറർനാഷണൽ ജേർണലിസം ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടിന് രാവിലെ 11ന്‌ ‘മലയാള പത്ര പ്രവർത്തനം 175 വർഷം’എന്ന വിഷയത്തെ അധികരിച്ച് സെഷൻ നടക്കും.
    ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാൻ ശശികുമാർ,  മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ,  അക്കാദമി മുൻ ചെയർമാൻമാരായ  തോമസ് ജേക്കബ്, കെ മോഹനൻ, എസ് ആർ ശക്തിധരൻ, എൻ പി രാജേന്ദ്രൻ , സെർജി ആന്റണി എന്നിവരും മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ സി നാരായണൻ, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ,  അക്കാദമി ജനറൽ കൗൺസിൽ അംഗം  പി പി ശശീന്ദ്രൻ എന്നിവർ സംസാരിക്കും.
 *റേഡിയോ@100* 
   ഉച്ചക്ക് 2:30 മുതൽ ‘റേഡിയോ@100’എന്ന വിഷയത്തിൽ AIR മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.എ മുരളീധരൻ, സുഷമ മോഹൻ, മുഖത്തല ശ്രീകുമാർ,  ബാലകൃഷ്ണൻ പെരിയ, ഷിബു മലയിൽ, ഡോ. സലീമ റാബിയത്ത്, RJ നീന, RJ നിത, രാധാദേവി, രാമചന്ദ്രൻ, പി.എം. ലാൽ എന്നിവർ സംസാരിക്കും.