കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളജ് സെ൯ററിൽ നടത്തുന്ന വെക്കേഷൻ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ പേര് രജിസ്റ്റർ ചെയ്യാൻ അവസരം. ലാപ്‌ടോപ് മെയിൻ്റനൻസ്, പൈത്തൻ യൂഐ, മൾട്ടി മീഡിയ ആനിമേഷൻ തുടങ്ങിയ വിവിധ മേഖലകളിലെ വെക്കേഷൻ കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്യാം. നിബന്ധനകൾക്ക് വിധേയമായി ഫീസ് ഇളവും ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ കെൽട്രോൺ നോളഡ്ജ് സെൻ്റർ, രണ്ടാം നില, സാ൯്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.