വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം തടയുവാനായി യാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുകയാണ് ലക്ഷ്യം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതുവരെ തണ്ണീര്‍പന്തല്‍ പ്രവര്‍ത്തിക്കും . സ്ഥിര സമിതി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
