കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് സിനിമാള്‍ മുക്ക് റോഡ് പ്രവൃത്തി ജില്ലാ പഞ്ചായത്ത് അംഗം കെ.വി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ റോഡ് പ്രവൃത്തിക്കായി അനുവദിച്ചിരുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് അംഗം സീനത്ത് തന്‍വീര്‍, വികസന സമിതി അംഗങ്ങളായ വി.പി ഷുക്കൂര്‍, തോപ്പില്‍ ഷൗക്കത്തലി, പിലാച്ചേരി ഹംസ, എ ഹാരിസ് പത്തായക്കോടന്‍, മൊയ്തു, എം.സൂപ്പി, ടി സിദ്ദീഖ്, കെ.ടി മജീദ് എന്നിവര്‍ പങ്കെടുത്തു.