നവകേരള സദസ്സിന്റെ തുടർച്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 6 ന് തുടക്കം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിയും ഭരണഘടനാ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന പരിപാടിയുടെ ആദ്യഘട്ടമായി മുസ്ലിം വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പിഹാളിൽ നടക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അദ്ധ്യക്ഷനാകും.
മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സമാപിക്കും. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായും മുഖാമുഖം സംഘടിപ്പിക്കും.