കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ എട്ടിന് രാവിലെ 10 ന് തൃശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് ജില്ലയിലെ പ്രധാനപ്പെട്ട ഉരുള്‍പൊട്ടല്‍-പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
