കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗത്വം നേടിയ ശേഷം അംശദായ അടവിൽ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കൂടുതൽ ഇളവുകളോടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജില്ലാതലത്തിൽ അദാലത്തുകൾ സംഘടിപ്പിച്ചു വരുന്നു.
മാർച്ച് 8 മുതൽ ജൂൺ 8 വരെ നടക്കുന്ന അദാലത്തിന്റെ ഭാഗമായി ക്ഷേമനിധി ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിനുള്ള അവസരമൊരുക്കുന്നതിനായി മാർച്ച് 8 മുതൽ ജൂൺ 8 വരെ രാവിലെ 10 മണിമുതൽ 4 മണിവരെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എല്ലാ ദിവസവും അംശദായ തുക അടയ്ക്കാം.
അദാലത്തിൽ പങ്കെടുത്ത് കുടിശികക്കാരായ പദ്ധതി അംഗങ്ങൾ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അദാലത്തിന്റെ ഭാഗമായി പിഴ പലിശ പൂർണമായും ഒഴിവാക്കിയിരിക്കുന്നു.