കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് മേൽ വെബ്സൈറ്റിലെ B.pharm(LE)2023 – Candiate Portal ലൂടെ അലോട്ട്മെന്റ് വിവരം അറിയാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.