സാമൂഹ്യ നീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ വാക്കത്തോൺ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷെറീന അധ്യക്ഷയായ പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ. കെ പ്രജിത്ത്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ ജെ ഷാജി, ജനമൈത്രി പോലീസ് ഓഫീസർ എസ്. ശശി എന്നിവർ സംസാരിച്ചു.