പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി) അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 12 മുതൽ 16 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം.

3,540 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്  ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് ഫീസ്. താത്പര്യമുള്ളവർ www.kied.info/training-calender ൽ ഓൺലൈനായി 10ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/ 9188922800.