പനമരം ഗ്രാമപഞ്ചായത്തില്‍ പൈതൃകം ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ നിര്‍മ്മണോദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പനമരത്തെ ടൂറിസം ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബി പദ്ധതിയില്‍ മൂന്ന് കോടി 75 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൈതൃക ടൂറിസം പദ്ധതിയില്‍ പഴശ്ശി സര്‍ക്യുട്ട്, തലക്കല്‍ ചന്തു മ്യൂസിയം എന്നിവ ഉള്‍പ്പെടും. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷയായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, വാര്‍ഡ് അംഗങ്ങളായ സുനില്‍കുമാര്‍, അനീറ്റ ഫിലിക്സ്, ശോഭന രാമകൃഷ്ണന്‍, വി.സി അജിത്, ഡി.ജി.എം. എന്‍.ടി ഗംഗാധരന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അജയകുമാര്‍ രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.