പനമരത്ത് സാക്ഷരതാ ക്ലാസ് തുടങ്ങി

സംസ്ഥാന സാക്ഷരതാ മിഷൻ പനമരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചങ്ങാതി സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ സർവേയിലൂടെ കണ്ടെത്തിയ 200 ഇതര സംസ്ഥാന തൊഴിലാളികളെ മൂന്നുമാസം കൊണ്ട് സാക്ഷരതയിലൂടെ തുടർ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാക്ഷരത ക്ലാസ്സുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാത്തൂർ പൊയിലിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണവും നടന്നു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി.വി ശാസ്തപ്രസാദ് അധ്യക്ഷനായ പരിപാടിയിൽ ഇൻസ്ട്രക്ടർ പി. അസൈനാർ, പ്രേരക്മാരായ കെ.എം ജിൻസി, പി.ആർ ബിന്ദു കുമാരി, വി.സൽമ, പി.പ്രേമലത, ഓഫീസ് സ്റ്റാഫ് പി.വി ജാഫർ എന്നിവർ സംസാരിച്ചു.