വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുതുവറ – അടാട്ട് റോഡ്, അടാട്ട് – അമ്പലങ്കാവ് റോഡ് അടാട്ട് – ചിറ്റിലപ്പിള്ളി റോഡ് എന്നീ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. അടാട്ട് ചന്ത പരിസരത്ത് നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി.

അടാട്ട് ഗ്രാമപഞ്ചായത്തിലെ മൂന്ന് പ്രധാന റോഡുകളായ മുതുവറ – അടാട്ട് റോഡ് 1.9 കോടി രൂപയും, അടാട്ട് – അമ്പലങ്കാവ് റോഡ് 2.5 കോടി രൂപയും, അടാട്ട് – ചിറ്റിലപ്പിള്ളി റോഡ് 2.5 കോടി രൂപയും വിനിയോഗിച്ചാണ് ബി എം ആന്റ് ബി സി നിലവാരത്തിൽ ഉയർത്തിയത്.

ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എസ് ശിവരാമൻ, അടാട്ട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് പി.ഡി പ്രതീഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.