ചേളന്നൂർ 7/6- അമ്പലത്തുകുളങ്ങര കനാൽ റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സി എം എൽ ആർ ആർ പി ഫണ്ട്, എംഎൽഎ ആസ്തി വികസന ഫണ്ട് എന്നിവയിൽ നിന്നുള്ള 69 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം എൻ രമേശൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ വി പ്രഭാകരൻ നന്ദിയും പറഞ്ഞു.