കോട്ടയം : നെടുംകുന്നം ഗവ.ഹൈസ്ക്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 3.52 കോടി രുപ  ചെലവിട്ടാണ്  നിർമ്മാണം. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർമ്മാണോദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു.

നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി.വി. സോമൻ അധ്യക്ഷത വഹിച്ചു.
9900 ചതുരശ്ര അടിയിൽ  രണ്ട് നിലകളിലായാണ് നിർമ്മാണം. എട്ട് ക്ലാസ് മുറികൾ, ലൈബ്രറി, കെമിക്കൽ ലാബ് കമ്പ്യൂട്ടർ ലാബ്, മിനി ഓഡിറ്റോറിയം, ശുചിമുറികൾ എന്നി സൗകര്യങ്ങളോടെ ഹൈടെക് സ്കൂ‌ൾ നിലവാരത്തിലാണ് കെട്ടിടം ഒരുക്കുന്നത്.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ അംഗം ഷിനുമോൾ ജോസഫ്, നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മിസ്ട്രസ്സ് എം.കെ ജയശ്രീ,  മുൻ ഹെഡ്മിസ്ട്രസുമാരായ എം.ആർ ശാന്തമ്മ, ലളിതിഭായി , സ്റ്റാഫ് സെക്രട്ടറി  ഷീജ ജെയിംസ് എന്നിവർ പങ്കെടുത്തു.