ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു.

തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ്, വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ്, മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ്, തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ്, പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ്, മേച്ചേരിൽ കാരാവള്ളിൽ റോഡ്, പ്രായിക്കര- ആറ്റുകടവിൽ റോഡ് തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.

പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ് 62.31 ലക്ഷം രൂപ ചെലവഴിച്ച് 900 മീറ്റർ നീളത്തിലും വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ് 19.61 ലക്ഷം രൂപ ചെലവഴിച്ച് 320 മീറ്റർ നീളത്തിലും തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ് 8.6 ലക്ഷം രൂപ ചെലവഴിച്ച് 320 മീറ്റർ നീളത്തിലും മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ് 107 ലക്ഷം 367 മീറ്റർ നീളത്തിലും തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ് 215 ലക്ഷം ചെലവഴിച്ച് 3250 മീറ്റർ നീളത്തിലും മേച്ചേരിൽ കാരാവള്ളിൽ റോഡ് 295 ലക്ഷം ചിലവഴിച്ച് 400 മീറ്റർ നീളത്തിലും പ്രായിക്കര- ആറ്റുകടവിൽ റോഡ് 10 ലക്ഷം രൂപ ചെലവഴിച്ച് 100 മീറ്റർ നീളത്തിലും നിർമ്മിച്ച റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, പഞ്ചായത്ത് അംഗം സാരനാഥ്, ദീപു വടകത്തിൽ, കെ.വിനു, പ്രസന്നകുമാരി, ബിന്ദു പ്രദീപ്, ദീപ രാജൻ, കീർത്തി വിപിൻ, ലീലാമ്മ ഡാനിയൽ, അജിത ദേവരാജ്, ഗോപൻ ചെന്നിത്തല, ഷിബു കിളിമാൻതറയിൽ, ബിനി സുനിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.