പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതും തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതുമായ ബാങ്കിംഗ് സർവ്വീസ്, Union Public Service Commission, Staff Selection Commission, Kerala Public Service Commission തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിന് പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും ഹയർസെക്കണ്ടറി/ ബിരുദം/ ഡിപ്ലോമ/ ബിരുദാനന്തര ബിരുദം തുടങ്ങിയ നിശ്ചിത യോഗ്യത നേടിയ രണ്ടരലക്ഷം രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ളവരുമായ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം. പരമാവധി 250 പേരെയാണ് എല്ലാ പരിശീലന പരിപാടികൾക്കുമായി തിരഞ്ഞെടുക്കുന്നത്. നിശ്ചിത എണ്ണത്തിന് കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.

പങ്കെടുക്കാൻ താൽപര്യമുള്ള അർഹരായവർ നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും ജാതി വരുമാന സർട്ടിഫിക്കറ്റുകളുടെയും/ ജനന തീയതി തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം മാർച്ച് 20ന് വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.