സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ചിൽ കണ്ണൂർ ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.
പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിലെ കമ്മീഷൻ സിറ്റിങ് മാർച്ച് 13നും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കമ്മീഷൻ സിറ്റിങ് 14നും ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും. രാവിലെ 10 മുതൽ സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച അപേക്ഷകർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ രാവിലെ 10നു ഹാജരാകണം.