ജില്ലയിൽ മൂന്ന് കോടിയുടെ വായ്പ വിതരണം ചെയ്തു

കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പിന്നാക്ക വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് വായ്പാ പിന്തുണ നൽകുന്ന പി.എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ കല്‍പ്പറ്റ സി.ഡി.എസിന് അനുവദിച്ച മൂന്ന് കോടിയുടെ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ 67 അയല്‍ക്കൂട്ടങ്ങളിലെ 394 ഗുണഭോക്താക്കള്‍ക്കാണ് വായ്പ ലഭിച്ചത്. തെരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

സാമൂഹിക ക്ഷേമ-പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന, പിന്നാക്ക ക്ഷേമ, നഗര വികസന വകുപ്പുകളുടെ സഹകരത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എഡിഎം കെ ദേവകി അധ്യക്ഷയായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ ക്ലീറ്റസ്റ്റ് ഡെൽസിയ, എസ്.സി എസ്.ടി ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജർ ജെറിൻ സി ബോപൻ, അഡീഷണൽ എസ്.സി ഡെവലപ്മെന്റ് ഓഫീസർ ശ്രീകുമാർ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ കെ. സുരേന്ദ്രൻ, ലീഡ് ബാങ്ക് മാനേജർ വിപിൻ മോഹൻ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ എന്നിവർ പങ്കെടുത്തു.