അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇനി സ്വന്തം വാഹനം.വാഹനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അധ്യക്ഷത വഹിച്ചു.
സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ, നഗരസഞ്ചയം ഫണ്ട് മുഖേന എട്ടു ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചിട്ടാണ് വാഹനം വാങ്ങിയത്. ഇതോടെ വാർഡുകളിലെ മിനി എം എസി എഫുകളിൽ നിന്നും വലിയ തോതിലുള്ള മാലിന്യങ്ങൾ എം സി എഫിലേക്ക് എത്തിക്കാൻ കഴിയും.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,വി ഇ ഒ മാരായ ഭജീഷ് കെ,സോജോ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷിനി എ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർമാരായ സജീവൻ സി എം,ജയചന്ദ്രൻ കെ കെ,കവിത അനിൽ കുമാർ, പദ്ധതി സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ പി എന്നിവർ സംബന്ധിച്ചു.