അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്)കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ് എന്ന കോഴ്സ് സൗജന്യമായി പഠിക്കാൻ അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.പി.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.asapkerala.gov.in സന്ദർശിക്കുകയോ 9778598336 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. അവസാന തീയ്യതി : മാർച്ച് 26.