കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്മേക്കർ വിജയകരം. കൊല്ലം എഴുകോൺ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്മേക്കർ നടത്തിയത്. ചികിത്സയിൽ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്മേക്കർ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിൽ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്മേക്കർ നടത്തിയത്. ഈ സർക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിച്ചത്. ഈ കാത്ത് ലാബിലൂടെ 1500 ആൻജിയോഗ്രാമും 1000 ആൻജിയോ പ്ലാസ്റ്റിയും 10 പേസ്മേക്കറും നടത്തിയിട്ടുണ്ട്. കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്.