പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ അവകാശദിനാചരണം നടത്തി. നിര്‍മ്മിത ബുദ്ധി നാലാം വിപ്ലവമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് വി. വിനയ്മോഹന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂര്‍വ്വകവുമായ നിര്‍മ്മിത ബുദ്ധി എന്ന വിഷയത്തില്‍ വിനയ്മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സപ്ലൈ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി അധ്യക്ഷയായി. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മെമ്പര്‍മാരായ എ. വിദ്യ, എന്‍.കെ കൃഷ്ണന്‍കുട്ടി, കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എ സുരേന്ദ്രന്‍, ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ ജയകുമാര്‍, കേരള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി എം. മണി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സന്തോഷ് പുതുപ്പറമ്പില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മുന്‍ മെമ്പര്‍ പ്രൊഫ വി.പി അനന്തനാരായണന്‍, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം.ജെ നിഷ, ജൂനിയര്‍ സൂപ്രണ്ട് കെ.പി ഹസനുല്‍ഖന്ന എന്നിവര്‍ പങ്കെടുത്തു.