തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററിൻ്റെ പ്രകാശനം ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിച്ചു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാ പ്രക്രിയകളിലും നിർബന്ധമായും ഹരിത ചട്ടം പാലിക്കണമെന്നും നിരോധിത ഉൽപ്പനങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച ബോധവൽക്കരണം നടത്തുക, എല്ലാവിധ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിൾ വസ്തുക്കളും ഒഴിവാക്കുക, പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുക എന്നീ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിന്ദു, നോഡൽ ഓഫീസർ (മാതൃക പെരുമാറ്റ ചട്ടം) പി. ബൈജു, നോഡൽ ഓഫീസർ (ഗ്രീൻ പ്രോട്ടോകോൾ), എ.ആതിര, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.എസ് അഖിലേഷ്, പ്രോഗ്രാം ഓഫീസർ സിറാജുദ്ധീൻ, ടെക്നിക്കൽ കൺസൾട്ടന്റ് കെ.വിനീത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.