കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റിഡബ്ല്യു ക്യാമ്പസിലെ പരീശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ മാസം ആദ്യവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും ഈ വർഷത്തെ പരീക്ഷ എഴുതിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2024 മാർച്ച് 31 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.