നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ൽ ലോക ഡൗൺസിൻഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക്, ജീവിതവിജയം കൈവരിച്ച ഡൗൺസിൻഡ്രോമുള്ള കുട്ടികളുടെ അമ്മമാരുമായി സംവദിക്കാൻ അവസരമൊരുക്കുന്നു.
മാർച്ച് 21ന് നിഷ്-ൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയാണ് പരിപാടി സംഘടിപ്പിക്കുക. താല്പര്യമുള്ള മാതാപിതാക്കൾക്ക് നേരിട്ടോ ഓൺലൈനായോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ https://docs.google.com/forms/d/12Z6wt- BZNDMiG5PyvFRgGL85Yw89pbBdYVHaTFzcjic/viewform?edit_requested=true ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.