കാർഷിക കേരളത്തെ ജനകീയമായി വീണ്ടെടുക്കും – മന്ത്രി വി.എസ് സുനിൽ കുമാർ
പ്രളയത്തിൽ അതിഭീകര നാശ നഷ്ടങ്ങളുണ്ടായ കാർഷീക മേഖലയെ ജനകീയ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ പറഞ്ഞു.
കൃഷി സജ്ജീവമാക്കുന്നതിന് കൃഷി വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പുനർജ്ജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കം മറവൻതുരുത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതി ഇതിനായി ഉപയോഗപ്പെടുത്താനും തൊഴിൽ ദിനങ്ങൾ 150 ആക്കി ഉയർത്താനും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടീൽ വസ്തുക്കൾ, വളം എന്നിവയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനു പുറമേ കാർഷീക കർമ്മ സേന, കുടുംബശ്രീ എന്നിവയുടെ പ്രവർത്തനവും കാർഷിക മേഖലയിൽ വ്യാപകമാക്കും.ഇതിനുള്ള നിരവധി പദ്ധതികൾ പുതിയ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനളുടെയും കൃഷി വകുപ്പിന്റെയും പദ്ധതികൾ സമന്വയിപ്പിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെ 11 പ്ലോട്ടുകളിൽ തെങ്ങിൻ തൈ ,പ്ലവ്, വാഴ, തീറ്റപ്പുൽ, രാമച്ചം എന്നിവ നടുന്നതിനും മന്ത്രി നേതൃത്വം നൽകി .വാക്കയില്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ സി.കെ.ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ പി.കെ. ജയശ്രീ കാര്‍ഷിക പുനരുജ്ജീവന സന്ദേശം നല്‍കി. മറവൻ തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ പച്ചക്കറി തൈ,വാഴവിത്ത്, ഗ്രോ ബാഗ് വിതരണ പദ്ധതി ഉദ്ഘാടനവും ചടങ്ങിൽ നടന്നു.വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, വൈക്കം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ ആത്മ പ്രോജക്ട് ഡയറക്ടര്‍ റോസ്‌ലി സെബാസ്റ്റ്യന്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍ അംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി വേണുക്കുട്ടൻ സ്വാഗതവും പ്രിൻസിപ്പൽ കൃഷി ഓഫിസർ റജിമോൾ മാത്യു നന്ദിയും പറഞ്ഞു. പ്രളയാനന്തരം അനുവര്‍ത്തിക്കേണ്ട കാര്‍ഷിക മുറകള്‍ സംബന്ധിച്ച് കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി ക്ലാസ്സെടുത്തു.