ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് വിലക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം തിരഞ്ഞെടുപ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ലൈസന്‍സുള്ള ആയുധങ്ങളും സൂക്ഷിക്കരുത്. കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്‌സഭ മണ്ഡലങ്ങളാണ് ജില്ലയുടെ പരിധിയില്‍ രണ്ടു മാസകാലയളവില്‍ തോക്ക്, കുന്തം, വാള്‍, ലാത്തി മുതലായവ കൈവശംവയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്.
ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ് നടത്തിപ്പിനും ലൈസന്‍സ് ഉള്ള തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയുള്ളവര്‍ക്ക് ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അനുവാദം നല്‍കും. ബാങ്കുകളില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള ആയുധം കൈവശംവയ്ക്കാം. മത്സരങ്ങളില്‍ പങ്കെടുക്കേണ്ട ദേശീയ റൈഫിള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായിക താരങ്ങള്‍ക്ക് പ്രത്യേക അനുമതിനേടി ആയുധം കൈവശം വയ്ക്കാം.
ആയുധപ്രദര്‍ശന അനുമതിയുള്ള ദീര്‍ഘകാലനിയമ പരിരക്ഷനേടിയ വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും അനുമതിയോടെ ആയുധങ്ങള്‍ കരുതാം. ആയുധങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.