ജില്ലയില്‍ ഇന്ന് വരെയുള്ള കണക്കുപ്രകാരം ആകെ 21,00,366 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,98,738 പേര്‍ പുരുഷന്‍മാരും 11,01,609 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 19 വോട്ടര്‍മാരുണ്ട്. അംഗപരിമിതര്‍ 20,339 പേര്‍. 18-19 വയസ്സിനിടയിലുള്ള 22,795 പുതിയ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,137 പേര്‍ പുരുഷ•ാരും 11,658 പേര്‍ സ്ത്രീകളുമാണ്. 85-150 വയസ്സിനിടയില്‍ പ്രായമുള്ള 18026 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കും.1951 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്.

മണ്ഡലം- ആകെ വോട്ടര്‍മാര്‍, പുരുഷ, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ക്രമത്തിൽ വോട്ടർമാരുടെ എണ്ണം

കരുനാഗപ്പള്ളി – 209969, 101885, 108083, 1
ചവറ – 177736, 86388, 91346,  2
കുന്നത്തൂര്‍- 202549, 95928, 106621, 0
കൊട്ടാരക്കര – 198411, 93456, 104953, 2
പത്തനാപുരം- 182544, 85769, 96775, 0
പുനലൂര്‍ – 203767, 96587, 107178, 2
ചടയമംഗലം – 200081, 94038, 106041, 2
കുണ്ടറ – 203958, 97140, 106815, 3
കൊല്ലം – 169669, 81446, 88222, 1
ഇരവിപുരം – 170589, 81799, 88787, 3
ചാത്തന്നൂര്‍ – 181093, 84302, 96788, 3