ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. ഇലക്ഷൻ വിഭാഗത്തിലാണ് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ, തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും. 1950 എന്ന ടോൾ ഫ്രീ നമ്പറിലും 04862 233037, 04862 296037 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.