കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിലെ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഏപ്രിൽ 17ലേക്ക് മാറ്റി. പെറ്റീഷനും അഡീഷണൽ സബ്മിഷനും www.erckerala.org യിൽ ലഭ്യമാണ്. മാർച്ച് 26ന് നടത്തുവാൻ തീരുമാനിച്ചിരുന്ന പൊതു തെളിവെടുപ്പാണ് മാറ്റിയത്.
ഏപ്രിൽ 17ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം കോർട്ട് ഹാളിൽ തെളിവെടുപ്പ് നടക്കും. പൊതു തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 16ന് ഉച്ചയ്ക്ക് 12നകം പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാലിലും മെയിലിലും അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. ഏപ്രിൽ 17 വൈകിട്ട് 6 വരെ സ്വീകരിക്കും. തപാലിലുള്ള അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.