ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 23,24 തിയതികളില്‍ നടത്തിയ പരിശോധയില്‍ 854 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 713 പോസ്റ്ററുകള്‍, 105 ബാനറുകള്‍, 36 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാര്‍ച്ച് 17 മുതല്‍ 24 വരെ 3765 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.