2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ആയുധ ലൈസൻസികള്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡെപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നതിൽ നിന്നും ഇളവ് ലഭിച്ചവരല്ലാതെ യഥാസമയം ആയുധം ഡെപ്പോസിറ്റ് ചെയ്യാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.