നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. 120 പേർക്ക് പ്രവേശനം ലഭിക്കും. പൊതു വിഷയങ്ങളോടൊപ്പം എൻജിനിയറിങ് ട്രേഡുകളിലുള്ള സാങ്കേതിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കും. വിവരങ്ങൾക്ക്: 7907788350, 9037183080, 9400006460.