അമ്പലപ്പുഴ: പുറക്കാട് ഗ്രാമ പഞ്ചായത്തിൽ യോഗാ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റഹ്മത്ത് ഹാമിദ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു..ആദ്യഘട്ടത്തിൽ 50 വനിതകളാണ് പുറക്കാട് ഗവ.ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ പരിശീലനം നടത്തിയത്.ഡോ: മിൽട്ടോ, ലേഖ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.അടുത്തഘട്ട പരിശീലനം ബുധനാഴ്ച ആരംഭിച്ചു.ഒരു ലക്ഷം രൂപയാണ് പരിശീലനത്തിനായി നീക്കിവെച്ചിരിക്കുന്നത്.ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.പഞ്ചായത്തംഗങ്ങളായ ജയശ്രീ ചന്തു, സുജാതങ്കക്കുട്ടൻ, സുലേഖാബാബു, സെക്രട്ടറി വി.എം.സജി തുടങ്ങിയവർ പങ്കെടുത്തു.