ആലപ്പുഴ: കേന്ദ്ര യുവജന കാര്യാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്ര നടത്തുന്ന ദേശഭക്തി പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ദേശീയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായാണ് മത്സരം . ‘ദേശഭക്തിയും രാജ്യനിർമിതിയും’ ആണ് വിഷയം. ജില്ലയിൽ വിജയിക്കുന്നവർക്ക് സംസ്ഥാന ദേശീയ തല മത്സരത്തിൽ പങ്കെടുക്കാം. മുൻവർഷങ്ങളിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. . 18 നും 29 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ജില്ലയിൽ ഒന്നാമതെത്തുന്ന മത്സരാർത്ഥിക്ക് 5000 രൂപയും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 2000,1000 രൂപയും ലഭിക്കും. ദേശീയതലത്തിൽ ഒന്നാമതെത്തുന്നവർക്ക് പ്രശസ്തിപത്രവും രണ്ടു ലക്ഷം രൂപയുമാണ ്പുരസ്‌കാരം. ഹിന്ദിയും ഇംഗ്ലീഷും ആണ് മാധ്യമം. താൽപര്യമുള്ളവർ 8075711565 എന്ന നമ്പറിലേക്ക് നവംബർ 13നകം ബയോഡാറ്റ അയക്കണം. മത്സരാർഥി ഉൾപ്പെടുന്ന ബ്ലോക്ക് ബയോഡാറ്റയിൽ രേഖപ്പെടുത്തണം. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് നവംബർ 14ന് ആലപ്പുഴ നെഹ്റു യുവകേന്ദ്ര കോൺഫറൻസ് ഹാളിൽ ബ്ലോക്ക്തല മത്സരം നടത്തും.