ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശീലനം ഏപ്രിൽ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. 12-ാം തീയതിയിലെ പരിശീലനം 17 നും 13-ാം തീയതിയിലെ പരിശീലനം 18 നും നടക്കും. വേദികളിലും സമയത്തിലും മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 15, 16 തീയതികളിലെ പരിശീലനത്തിന് മാറ്റമില്ല.