കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന സംഘടിത/അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും പരിശീലനം നൽകും.
10 മാസം ദൈർഘ്യമുളള ഈ കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളുടെ ബിരുദധാരികളായ മക്കൾ/ ആശ്രിതർ ക്ഷേമ ബോർഡിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. വെബ്സൈറ്റ് : www.kile.kerala.gov.in. ഫോൺ: 0469 2603074.