കേരള സർക്കാർ –  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ   ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക – വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള ഏതാനം  സീറ്റുകളിലേക്ക്    പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ അപേക്ഷിക്കാം . അപേക്ഷ സ്വീകരിക്കുന്നതിനുള്ള  അവസാന തീയതി ഏപ്രിൽ 15 വരെ.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ  ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്‌സ് – പിസിബി ഡിസൈൻ എന്നീ കോഴ്‌സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ  അപേക്ഷിക്കാവുന്നത്.  2024-25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ  പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസും,   ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്.

വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്   കേരളത്തിലെ പ്രമുഖ സാങ്കേതിക – വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസുമായോ , കേരള സർക്കാർ – പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്  http://duk.ac.in/skills/, 0471-2788000,