വോട്ടർ ബോധവത്കരണവുമായി
സ്വീപ് രാത്രിനടത്തം

വോട്ട് അവകാശമാണ്; ഒരു വോട്ട് പോലും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് – എറണാകുളം ഏപ്രിൽ 15 തിങ്കളാഴ്ച നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു.

എറണാകുളം ദർബാർ ഹാളിൽ നിന്നും രാത്രി 8.30 ന് ആരംഭിച്ച് മറൈൻഡ്രൈവിൽ അവസാനിക്കുന്ന രാത്രിനടത്തത്തിൽ ജില്ലാ കളക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം കലാ-കായിക രംഗത്തെ പ്രമുഖർ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, യൂത്ത് ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.