തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര- ഇലക്ട്രോണിക് – സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകളും സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന/ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളും നിരീക്ഷിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) കളക്ടറേറ്റിലെ ഒന്നാം നിലയില്‍ സജ്ജമാക്കിയ 94-ാം ഹാളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിനുപുറമെ വ്യാജവാര്‍ത്തകളും നിരീക്ഷിക്കുന്നുണ്ട്. സെല്ലില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മീഡിയ & കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറുമായ എന്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് നിരീക്ഷിക്കുന്നത്.