കേരളാ സ്റ്റേറ്റ് ജവഹർബാലഭവൻ ഏപ്രിൽ- മെയ് മാസങ്ങളിൽ നടത്തിവരുന്ന ‘സർഗാത്മകതയുടെ വസന്തോൽസവം’ അവധിക്കാല ക്ലാസുകളുടെ ഭാഗമായി നടന്ന ‘മുഖാമുഖം’ പരിപാടിയിൽ പ്രേമലു സിനിമയിലൂടെ ശ്രദ്ധേയനായ സിനി ആർട്ടിസ്റ്റ് ശ്യംമോഹൻ ബാലഭവൻ വേദിയിൽ കുട്ടികളുമായി സംവദിച്ചു. ബാലഭവൻ ചെയർമാൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ഒ.കെ രാജൻ, പ്രിൻസിപ്പൾ ഇൻ ചാർജ് വി.കെ നിർമ്മലകുമാരി തുടങ്ങിയവർ പങ്കെടുത്തു.