കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവന്ന മലയാളഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലല്‍, തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയല്‍ എഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും എന്‍.വി.ഹാളില്‍ ഡയറക്ടര്‍ പ്രൊ ഫ.വി.കാര്‍ത്തി കേയന്‍ നായര്‍ നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വനജ.പി.എസ്, എഫ്.എ സദാനന്ദന്‍.ഡി, എ.ഡി.പി സി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
തെറ്റില്ലാത്ത മലയാളം മത്സരത്തില്‍ കെ.ആര്‍.സരിതകുമാരി, ബിന്ദു.എ, ശ്രീകല ചിങ്ങോലി, കൈയക്ഷര മത്സരത്തില്‍ അഞ്ജു.എസ്.വില്‍ഫ്രെഡ്, ദിവ്യ.കെ.വി, രാകേഷ്.ആര്‍.എല്‍,ഫയല്‍ എഴുത്ത് മത്സരത്തില്‍ ദിവ്യ.കെ.വി, ജേക്കബ് ജോണ്‍, അഞ്ജു.എസ്.വില്‍ഫ്രെഡ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.