സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് (Book Binding) കോഴ്സിലേക്കുള്ള 2024-25 അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് (25 രൂപ), എന്നിവ സഹിതം മേയ് 27നു വൈകിട്ട് നാലിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : 0471-2590079, 9447427476, 9400006462.