പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം വൃക്ഷതൈ നടുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ ലക്ഷ്യമാക്കുന്നതായി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ അവലോകനയോഗത്തില്‍ അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ പരമാവധി മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞു. കൃഷിഭവന്‍ വഴി 75 ശതമാനം സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നീക്കംചെയ്ത മരങ്ങള്‍ക്ക്പകരം പുതിയവ പാതയോരങ്ങളില്‍ നടും. ഇവയുടെ സംരക്ഷണം എം.എന്‍.ആര്‍.ഇ.ജി.എസ് വഴി നടത്തും. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുഇടങ്ങളിലും വൃക്ഷതൈകള്‍ നാട്ടു പിടിപ്പിക്കുന്നത് ഊര്‍ജിതമാക്കണമെന്നും നിര്‍ദേശിച്ചു.