ന്യുനപക്ഷ കമ്മിഷന്‍ അംഗം   എ. സൈഫുദീന്‍ ഹാജി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. അഞ്ചു കേസുകള്‍ പരിഗണിച്ചു. ഒരു പുതിയ പരാതി സ്വീകരിച്ചു.  ചവറ തെക്കുംഭാഗം സ്വദേശിനിയായ വായോധികയെ അയല്‍വാസി ശല്യപ്പെടുത്തി സ്വകാര്യ ജീവിതത്തെ തടസപ്പെടുത്തുന്നുവെന്ന പരാതി പരിഗണിച്ച് ജില്ലാ കലക്ടര്‍, ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചവറ പോലിസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ്ഓഫിസര്‍, എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് തേടി. സിറ്റിങ്ങില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു